ബെംഗളൂരു : കര്‍ണാടക സഹകരണ മന്ത്രി കെ രാജണ്ണ രാജിവെച്ചു.വോട്ടര്‍ പട്ടിക തയ്യാറാക്കിയത് കോണ്‍ഗ്രസിന്റെ കാലത്താണെന്ന പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് രാജി വെച്ചിരിക്കുന്നത്.
മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വോട്ടർ പട്ടികയിൽ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ ഇതിനെതിരെ ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ഇതിൽ ഹൈക്കമാൻഡ് നടപടിയെടുക്കുമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചിരുന്നു. നിലവില്‍ മന്ത്രിസഭയില്‍ നിന്ന് രാജണ്ണയെ പുറത്താക്കിയിരിക്കുകയാണ്.