
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണത്തിൽ കോൺഗ്രസിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. 26 സീറ്റുകളിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു കോൺഗ്രസ് ഉന്നയിച്ച ആരോപണം. സ്ഥിരമായി കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയുള്ള ആരോപണങ്ങൾ വരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഇതൊരു ദേശീയ പാർട്ടിയിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്. സംശയങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണ് കോൺഗ്രസ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഓരോ ചുവടും കുറ്റമറ്റതാണെന്നും കേൺഗ്രസ് സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ നിരീക്ഷണത്തിലാണ് പ്രക്രിയകൾ നടന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ പറയുന്നു.