
ന്യൂഡൽഹി: ഹിൻഡെൻബർഗ് റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്. ഹിൻഡെൻബർഗ് റിപ്പോർട്ട് അവാസ്തവമാണെന്നും വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോർട്ടാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. പൊതുവായി ലഭിക്കുന്ന വിവരങ്ങളിൽ കൃത്രിമത്വം ഉണ്ടാക്കി റിപ്പോർട്ട് തയ്യാറാക്കിയെന്നും ഹിൻഡെൻബർഗിനെതിരേ അദാനി ഗ്രൂപ്പ് ആരോപണം ഉന്നയിച്ചു.
നേരത്തെ ആരോപിച്ച കാര്യങ്ങൾ തന്നെയാണ് ഹിൻഡെൻബർഗ് ഇപ്പോൾ പുറത്തുവിട്ടതെന്നും ഇത് അടിസ്ഥാനരഹിതമെന്ന് സുപ്രീം കോടതി തന്നെ കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്തവാനയിൽ അറിയിച്ചു. ഹിൻഡെൻബർഗിന്റെ റിപ്പോർട്ട് ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്നതും വസ്തുതകളെ അവഗണിച്ച് വ്യക്തിഗതലാഭത്തിനായി നേരത്തെ നിശ്ചയിച്ച നിഗമനങ്ങളോടെ തയ്യാറാക്കിയതാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.