അശ്രദ്ധമായി പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നവരെ നിങ്ങൾ കണ്ടിടുണ്ടാവും. മദ്യപിച്ചിട്ടുള്ള ചിലരുടെ രസകരമായ പെരുമാറ്റങ്ങളും വിഡ്ഢിത്തങ്ങളും സിനിമയ്ക്ക് പോലും വിഷയമായിട്ടുണ്ട്. എന്നാൽ ബിയർ കുടിക്കുന്ന ഒരു കുരങ്ങന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. (Alcoholic Monkey)
ഉത്തർപ്രദേശിലെ റായ് ബറേലി ജില്ലയിലാണ് മദ്യപാനിയായ ഈ കുരങ്ങനുള്ളത്. മദ്യശാലയിൽ നിന്നും മദ്യവുമായി വന്ന ഒരാളുടെ കൈയിൽ നിന്നും ബിയർ തട്ടിയെടുത്ത് കുടിക്കുന്ന കുരങ്ങനെ നമ്മുക്ക് ദൃശ്യങ്ങൾ കാണാം. മദ്യപിക്കുന്ന ഈ കുരങ്ങന്റെ ദൃശ്യം എക്സിൽ പങ്ക് വച്ചത് അനുരാഗ് മിശ്ര എന്ന ആളാണ്.
കുരങ്ങൻ മദ്യത്തിന് അടിമയായതായും മദ്യശാലകളിൽ അതിക്രമിച്ച് കയറി മദ്യം കൈക്കലാക്കി ഓടുന്നതായും റിപ്പോർട്ടുണ്ട്. പലപ്പോഴും ഇവിടെയുള്ള കടകളിൽ നിന്നും മദ്യം വാങ്ങുന്നവരുടെ പക്കൽ നിന്ന് കുരങ്ങൻ മദ്യക്കുപ്പികളും ബിയർ ക്യാനുകളും തട്ടിയെടുക്കാറുണ്ട്.