അൽ-ഫലാഹ് സർവകലാശാലയുടെ വെബ്‌സൈറ്റിൽ കാലഹരണപ്പെട്ട അക്രഡിറ്റേഷൻ, കാരണം കാണിക്കൽ നോട്ടീസ് അയച്ച് നാക് | NAAC

7 ദിവത്തിനുള്ളിൽ അൽ-ഫലാഹ് സർവകലാശാല കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം
AL FALAH University
Published on

അക്രഡിറ്റേഷൻ കാലഹരണപ്പെട്ടത്തിന് ശേഷവും വെബ്‌സൈറ്റിൽ 2 കോളേജുകൾക്ക് അക്രഡിറ്റേഷൻ സ്റ്റാറ്റസ് നൽകിയതിന്റെ പേരിൽ അൽ-ഫലാഹ് സർവകലാശാലയ്ക്ക് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. (NAAC)

നവംബർ 10-ന് നടന്ന ഡൽഹി സ്ഫോടനത്തിൽ അൽ-ഫലാഹ് സർവകലാശാലയിൽ പരിശീലനം ചെയുന്ന രണ്ട് ഡോക്ടർമാർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിനെ തുടർന്ന് സർവകലാശാല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 7 ദിവത്തിനുള്ളിൽ അൽ-ഫലാഹ് സർവകലാശാല കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം എന്ന് കോളേജ് അക്രഡിറ്റേഷൻ ബോഡി അറിയിച്ചു. ഡൽഹി സ്ഫോടനത്തെ തുടർന്ന് പ്രതികളായ ഡോ. ഉമറും ഡോ. മുസമ്മിലുമായും യാതൊരു ബന്ധവും അൽ-ഫലാഹ് സർവകലാശാലയ്ക്കില്ല എന്നും യാതൊരുവിത സ്ഫോടക വസ്തുക്കളും ഇവരുടെ നേതൃത്വത്തിൽ സർവകാലശാലയ്ക്കുള്ളിൾ സൂക്ഷിക്കുന്നുമില്ല എന്നും അൽ-ഫലാഹ് സർവകലാശാല വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com