ഡൽഹി : ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അൽ ഫലാഹ് സർവകലാശാല ചെയർമാനായ ജാവേദ് അഹമ്മദ് സിദ്ദീഖിയാണ് അറസ്റ്റിലായത്.
ഇന്ന് നടന്ന റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ നടപടി.അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നവരിൽ ചിലർക്ക് ചെങ്കോട്ടയ്ക്ക് മുന്നിൽ സ്ഫോടനം നടത്തിയ ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനകൾക്കുശേഷമാണ് സിദ്ദിഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇ.ഡി അറിയിച്ചു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടർ ഉമർ നബിയുടെയും ഫരീദാബാദിൽ അറസ്റ്റിലായ മുസമിലിന്റെയും അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ മുറികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.അൽ ഫലാഹ് മെഡിക്കൽ കോളജിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 52 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേ സമയം, സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കലാപവും കൊലപാതകശ്രമവും ഉൾപ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജൻസികൾ തിരയുകയായിരുന്നു.
അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ 1997ൽ ആരംഭിച്ച മെഡിക്കൽ കോളജ് 2014ൽ അൽ ഫലാഹ് യൂണിവേഴ്സിറ്റിയായി. മെഡിക്കൽ കോളജ്, എൻജിനീയറിങ് കോളജ്, ബിഎഡ്, എംഎഡ് സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇവർക്കുണ്ട്.