ന്യൂഡൽഹി: ഉയർന്ന വിദ്യാഭ്യാസമുള്ള വ്യക്തികളെ കാണുമ്പോൾ തനിക്ക് പലപ്പോഴും അപകർഷതാബോധം തോന്നാറുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. താൻ അധികം പഠിച്ചിട്ടില്ലാത്തതിനാൽ അറിവുള്ളവർക്ക് മുന്നിൽ പലപ്പോഴും ‘ചെറുതായി’ പോകാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി (Akshay Kumar Education Insecurity). തന്റെ റിയാലിറ്റി ഷോയായ ‘വീൽ ഓഫ് ഫോർച്യൂണിൽ’ ഒരു മത്സരാർത്ഥിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഉയർന്ന ബിരുദങ്ങളുള്ള നിങ്ങളെപ്പോലുള്ളവർക്ക് മുന്നിൽ എന്നെപ്പോലെയുള്ള അധികം പഠിക്കാത്തവർക്ക് ചിലപ്പോൾ വളരെ ചെറുതായി തോന്നും. എനിക്കും കൂടുതൽ പഠിക്കണമെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷേ ഇപ്പോൾ പഠിക്കണമെന്ന് ആഗ്രഹിച്ചാലും എനിക്ക് സാധിക്കില്ല, കാരണം എനിക്ക് പഠിക്കുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല,” അക്ഷയ് കുമാർ പറഞ്ഞു. എല്ലാവരും നന്നായി പഠിക്കണമെന്നും തന്നെപ്പോലെയുള്ളവരെയല്ല, മറിച്ച് പഠിച്ച് ഉയർന്ന നിലയിലെത്തിയ സോണാലിയെപ്പോലെയുള്ളവരെയാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലണ്ടൻ സർവകലാശാലയിൽ നിന്ന് ഫിക്ഷൻ റൈറ്റിംഗിൽ മാസ്റ്റർ ബിരുദം നേടിയ ട്വിങ്കിൾ അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എന്നാൽ താൻ ഇതുവരെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെന്നും വായിക്കാൻ ഇരിക്കുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുമെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’യാണ് അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.
Summary: Bollywood actor Akshay Kumar admitted to feeling ‘insecure’ and ‘small’ when meeting highly educated individuals due to his lack of degrees. Speaking on his show Wheel of Fortune, he praised a contestant’s academic achievements and urged everyone to prioritize education.

