
ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ കൊമ്പുകോർത്ത് അഖിലേഷ് യാദവും അമിത് ഷായും.ബില്ലിനെതിരെ രൂക്ഷമായി വിമർശിച്ച അഖിലേഷ് യാദവ് ബിജെപി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിനെ സഭയിൽ പരിഹസിക്കുകയും ചെയ്‌തു.
ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുണ്ട്. അവര്‍ക്ക് സ്വന്തം ദേശീയ അധ്യക്ഷനെപ്പോലും തീരുമാനിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം. ഇതിന് മറുപടിയായി മറ്റ് പാര്‍ട്ടികളുടെ ദേശീയ അധ്യക്ഷന്മാരെ ഒരു കുടുംബത്തില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നതെന്ന് അമിത് ഷാ തിരിച്ചടിച്ചു.
ഞങ്ങള്‍ക്ക് നടപടിക്രമങ്ങളിലൂടെ 12-13 കോടി പേരില്‍ നിന്നാണ് അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. അതിന് കുറച്ച് സമയം എടുക്കും. നിങ്ങളുടെ കാര്യത്തില്‍ പക്ഷേ അത്രസമയം വേണ്ടിവരില്ല. അടുത്ത 25 വര്‍ഷവും നിങ്ങള്‍ തന്നെ അധ്യക്ഷനായി തുടരുമെന്നാണ് എനിക്ക് പറയാനുള്ളതെന്നായിരുന്നു ഷായുടെ മറുപടി.
ബില്ലിനെതിരെ രംഗത്തെത്തിയ അഖിലേഷ് യാദവ് ഭരണപരാജയം മറച്ചുവെക്കാനാണ് ഓരോ തവണയും ബിജെപി പുതിയ ബില്ലുമായി വരുന്നത് . ഈ ബില്ല് ആര്‍ക്കുവേണ്ടിയാണ് അവതരിപ്പിക്കുന്നത്. അവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനേക്കാള്‍ വലിയ അനീതി വേറെയില്ല. വഖഫ് ഭൂമികള്‍ ഏറ്റെടുത്ത് വില്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ബില്ലിന്റെ ഉദ്ദേശമെന്നും അഖിലേഷ് ആരോപിച്ചു.