

ബീഹാർ തെരഞ്ഞെടുപ്പ് ഫലങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ ഭരണകക്ഷിക്കെതിരായ വിമർശനം ശക്തമാക്കി സമാജ്‌വാദി പാർട്ടി (എസ്പി) മേധാവി അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്ന പ്രതിപക്ഷ ശബ്ദങ്ങൾ തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. (Akhilesh Yadav)
"ലഖ്‌നൗയിൽ സ്ഥാനം ഉറപ്പിക്കാനുള്ള മത്സര ഓട്ടത്തിൽ ചില രാഷ്ട്രീയ നേതാക്കൾ വികസനത്തിന്റെ ശിൽപികളായി സ്വയം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ തന്നെ ജനാധിപത്യ സുതാര്യതയെ ദുർബലപ്പെടുത്തുകയാണെന്നും" സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട് യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹാസിക്കുന്ന പരാമർശങ്ങൾ സോഷ്യൽ മീഡിയ ചർച്ചകൾക്കും രാഷ്ട്രീയ പ്രസ്താവനകൾക്കും വഴി വയ്ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവനകൾ. ഭരണകക്ഷിയുടെ ഒരു ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറുന്നു എന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. കഴിഞ്ഞ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടവർ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭാവിയിലെ വിജയങ്ങൾക്കായി ഇതിനകം തന്നെ പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ആരുടേയും പേരുകൾ പരാമർശിക്കാതെ അഖിലേഷ് യാദവ് ആരോപിച്ചു. 'നമ്മൾ '24-ൽ അവരെ പരാജയപ്പെടുത്തി, 27ലും ഞങ്ങൾ അത് ആവർത്തിക്കും' എന്ന് തന്റെ എക്സ് പോസ്റ്റിൽ അദ്ദേഹം ഇതിനോടൊപ്പം എഴുതുകയും ചെയ്തു.
ഇതിന് മുൻപും പല തവണ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അഖിലേഷ് യാദവ് പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.