ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന കാണിച്ച ധൈര്യത്തിനെ സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് തിങ്കളാഴ്ച അഭിനന്ദിച്ചു. കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ പാക് അധീന കശ്മീർ പോലും പിടിച്ചെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Akhilesh Yadav about Indian forces)
പാർലമെന്റ് സമുച്ചയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ചൈനയാണ് യഥാർത്ഥ ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു.