

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് ആകാശ എയർ. ഇത് നവി മുംബൈയെ നാല് പ്രധാന ഇന്ത്യൻ നഗരങ്ങലുമായി നേരിട്ട് ബന്ധിപ്പിക്കും. ഡിസംബർ 25 ന് ഡൽഹിൽ നിന്നും നവി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാവും ആദ്യ വിമാന സർവീസ് നടത്തുക. (Akasa Air)
തുടർന്ന് നവി മുംബൈയെ ഗോവ(ഡിസംബർ 25), ഡൽഹി, കൊച്ചി (ഡിസംബർ 26), അഹമ്മദാബാദ് (ഡിസംബർ 31) എന്നി നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ ആരംഭിക്കും. പുതിയ റൂട്ടുകളിലേക്കുള്ള ബുക്കിംഗുകൾ ഇപ്പോൾ ആകാശ എയറിന്റെ വെബ്‌സൈറ്റ്, ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ വഴിയും ഒന്നിലധികം പ്രമുഖ ട്രാവൽ ഏജന്റുമാർ വഴിയും ലഭ്യമാണ്. ഈ സുപ്രധാന വികസനത്തോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ ഇടനാഴികളിലെ ഒരു പ്രധാന പങ്ക് ആകാശ എയർ വഹിക്കും.