
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ റഷ്യയിലേക്ക്. അദ്ദേഹം മോസ്കോയിലെത്തുക ചൊവ്വാഴ്ച്ചയാണ്.(Ajit Doval to visit Russia)
രണ്ടു ദിവസം ഡോവൽ റഷ്യന്‍ തലസ്ഥാനത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം റഷ്യന്‍ പ്രസിഡൻ്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും. ഡോവലിൻ്റെ സന്ദർശനം റഷ്യ- യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് എന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയും യുക്രൈനും സന്ദർശിച്ച് ഇരുരാജ്യങ്ങളിലെയും പ്രസിഡൻറുമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോവലിൻ്റെ സന്ദർശനം.