
എ ഐ സാധ്യതകൾ അതിശയകരം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണം എന്നത് എല്ലാവരിലേക്കും എത്തിക്കുന്നത് കൂടിയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ AI-ക്ക് പരിവർത്തനം ചെയ്യാൻ കഴിയും. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലും വേഗത്തിലും മാറുന്ന ഒരു ലോകം സൃഷ്ടിക്കാൻ AI സഹായിക്കും.
പാരീസിൽ നടന്ന AI ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. ഈ മേഖലയിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ ആശയം അവതരിപ്പിച്ചത്. ഈ നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ കോഡാണ് AI. അതേസമയം മനുഷ്യ ചരിത്രത്തിലെ മറ്റ് സാങ്കേതിക നാഴികക്കല്ലുകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. നമ്മുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സുരക്ഷ, സമൂഹം എന്നിവയെ പോലും AI ഇതിനകം തന്നെ പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.