
കൊല്‍ക്കത്ത: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭാരതി എയർടെൽ നാല് ദിവസത്തെ സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. ഈ സേവനം ഒരുക്കിയിരിക്കുന്നത് കനത്ത മഴയെത്തുടർന്നാണ്.
ഈ ഓഫറിന്‍റെ പ്രയോജനം എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത് പ്രതിദിനം 4 ദിവസത്തേക്ക് 1.5 ജിബി ഡാറ്റയാണ്. അൺലിമിറ്റഡ് ഫോൺ കോളും ഇതോടൊപ്പം നൽകുന്നു.
അതേസമയം, ഈ ഓഫർ ലഭിക്കുന്നത് വാലിഡിറ്റി അവസാനിച്ചവർക്കോ, ഇപ്പോള്‍ മഴക്കെടുതി മൂലം റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാതിരിക്കുന്നവർക്കോ ആകും.
കനത്ത മഴക്കെടുതിയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂര്‍, മേഘാലയ എന്നിവ നേരിടുന്നത്. ഈ അവസരത്തിൽ ജനങ്ങൾക്ക് കമ്മ്യൂണിക്കേഷൻ നിലനിർത്താൻ വേണ്ടിയുള്ളതാണ് എയർടെല്ലിൻ്റെ ഈ നീക്കം.