എയര്‍ടെല്ലിന്റെ എക്‌സ്‌ടെലിഫൈ ക്ലൗഡ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

Airtel
Published on

തിരുവനന്തപുരം: ഭാരതി എയര്‍ടെല്ലിന്റെ ('എയര്‍ടെല്‍') പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ എക്‌സ്‌ടെലിഫൈ ഒരു പരമാധികാര, ടെല്‍കോ-ഗ്രേഡ് ക്ലൗഡ് പ്ലാറ്റ്‌ഫോമായ എയര്‍ടെല്‍ ക്ലൗഡിന് തുടക്കം കുറിച്ചു. എയര്‍ടെല്ലിന്റെ എല്ലാ ഡിജിറ്റല്‍ ആസ്തികളും ശേഷികളും ഉള്‍ക്കൊള്ളുന്നതാണ് എക്‌സ്‌ടെലിഫൈ.

ഇന്ത്യയില്‍ എയര്‍ടെല്ലിന്റെ സ്വന്തം ഉപയോഗത്തിനായി മിനിറ്റില്‍ 140 കോടി ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത ഈ സമഗ്ര ക്ലൗഡ് പ്ലാറ്റ്‌ഫോം ഇപ്പോള്‍ രാജ്യത്തെ ബിസിനസ് മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിപുലീകരിക്കുന്നു. ജെന്‍-എഐ അടിസ്ഥാനമാക്കിയുള്ള പ്രൊവിഷനിംഗും 300 സര്‍ട്ടിഫൈഡ് ക്ലൌഡ് വിദഗ്ധരുടെ മേളനോട്ടവും സഹിതം, അടുത്ത തലമുറയിലെ സുസ്ഥിര ഡാറ്റാ സെന്ററുകളില്‍ ഹോസ്റ്റുചെയ്യുന്ന വളരെ സുരക്ഷിതവും വിശ്വസനീയവുമായ എയര്‍ടെല്‍ ക്ലൌഡ് കമമട, ജമമട, നൂതന കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു, കൂടാതെ സുരക്ഷിതമായ മൈഗ്രേഷന്‍, അനായാസ സ്‌കെയിലിംഗ്, കുറഞ്ഞ ചെലവുകള്‍, വെണ്ടര്‍ ലോക്ക്-ഇന്നുകള്‍ എന്നിവയും ഉറപ്പുനല്‍കുന്നു.

പുതുതായി സമാരംഭിച്ച പ്ലാറ്റ്‌ഫോമിനായി എക്‌സ്റ്റെലിഫൈ സിംഗ്‌ടെല്‍, ഗ്ലോബ് ടെലികോം, എയര്‍ടെല്‍ ആഫ്രിക്ക എന്നിവയ്‌ക്കൊപ്പം മൂന്ന് ആഗോള പങ്കാളിത്തങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com