Airtel: ഇന്ത്യയിലെ ആദ്യ ഓൾ-ഇൻ-വൺ ഒടിടി എന്റർടൈൻമെന്റ് പായ്ക്കുകൾ അവതരിപ്പിച്ച് എയര്‍ടെല്‍

Apple-Airtel partnership
Nitin SJ
Published on

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിലൊരാളായ ഭാരതി എയർടെൽ ("എയർടെൽ") പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സമാനതകളില്ലാത്ത പുതിയ ഇന്റർടൈൻമെന്റ് പായ്ക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നു. നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സീ5, സോണിലൈവ് എന്നിവയുൾപ്പെടെ 25 + മികച്ച ഒ ടി ടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് ഉള്ള എയർടെൽ മാത്രമാണ് ഇത്രയും വിപുലമായ എന്റർടൈൻമെന്റ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ടെലികോം കമ്പനി. ഒരു മാസത്തെ സാധുതയ്ക്കായി ആകർഷകമായ 279 രൂപ പ്രാരംഭ വിലയിൽ ആരംഭിച്ച്, ഉപഭോക്താക്കൾക്ക് 750 രൂപ വിലമതിക്കുന്ന വൈവിധ്യമാർന്ന ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം ലഭിക്കുകയും അത് വഴി ഒ ടി ടി സ്ട്രീമിംഗ് ഓപ്ഷനുകളുടെ വിശാലമായ ശ്രേണി ആസ്വദിക്കാനാകുകയും ചെയ്യുക ഏക ടെൽകോ ആയി എയർടെൽ മാറുന്നു. പരിധിയില്ലാത്തെ എന്റർടൈൻമെന്റ് നൽകാനായി അൺലിമിറ്റഡ് 5ജി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഉൾപ്പെടുന്ന 598 രൂപ നിരക്കിൽ പായ്ക്കുകളും കമ്പനി നൽകുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com