
ബംഗളൂരു: ആഗോള തലത്തിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിൻറെ ഭാഗമായി 180 പേരെ പിരിച്ചുവിട്ട് ബംഗളൂരുവിലെ അമേരിക്കൻ എയർക്രാഫ്റ്റ് നിർമാണ കമ്പിനിയായ ബോയിങ്. ഇന്ത്യയിൽ ബോയിങിന് ഏകദേശം 7000 ജീവനക്കാരാണുള്ളത്. പിരിച്ചുവിടലിനൊപ്പം ചില പുതിയ പദവികൾ കമ്പനിയിൽ സൃഷ്ടിക്കപ്പെട്ടതായി സ്രോതസ്സുകൾ അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ തൊഴിലാളി സംഖ്യയിൽ 10 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളെയോ ഗവൺമെൻറ് പ്രവർത്തനങ്ങളെയോ ബാധിക്കാത്ത തരത്തിലാണ് പിരിച്ചുവിടൽ നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് വാർത്താ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരം.