

ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരം (AQI) ഞായറാഴ്ച "വളരെ മോശം" എന്ന വിഭാഗത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒക്ടോബറിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന ഗുണനിലവാര സൂചികയാണിത്. നഗരത്തിൽ പൊതുവെ വായു ഗുണനിലവാര സൂചിക (AQI) 324 ആയി രേഖപ്പെടുത്തി. ഒരു ദിവസം മുമ്പ് ഇത് 292 ആയിരുന്നു. ഇതോടെ, "മോശം" നിലവാരത്തിൽ നിന്നും എ.ക്യു.ഐ. "വളരെ മോശം" എന്ന നിലയിലേക്ക് എത്തി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (CPCB) കണക്കുകൾ പ്രകാരം, നഗരത്തിലെ 28 നിരീക്ഷണ കേന്ദ്രങ്ങളിൽ "വളരെ മോശം" നിലവാരം (300-ന് മുകളിൽ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആനന്ദ് വിഹാറിൽ 429 എന്ന "ഗുരുതരമായ" (Severe) ഗുണനിലവാര സൂചിക രേഖപ്പെടുത്തി. വസീർപൂരിൽ 400 എന്ന നിലയിലും രേഖപ്പെടുത്തി.
വായു ഗുണനിലവാര സൂചിക (AQI) തരംതിരിവ്
കുറഞ്ഞ താപനില
വായു ഗുണനിലവാരം കുറഞ്ഞതിന് പുറമെ, ഡൽഹിയിൽ കുറഞ്ഞ താപനിലയും രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പ് ഡാറ്റ പ്രകാരം ഡൽഹിയിലെ കുറഞ്ഞ താപനില 15.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇത് ഈ സീസണിലെ സാധാരണ താപനിലയേക്കാൾ 1.4 ഡിഗ്രി താഴെയാണ്.