ഡൽഹി : വായുമലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ പ്രതിഷേധവുമായി സമൂഹമാധ്യമ കൂട്ടായ്മകൾ. പ്രതിഷേധത്തെ തുടർന്ന് ഇന്ത്യാഗേറ്റിൽ വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇന്ത്യാഗേറ്റിന്റെ പ്രധാനഭാഗത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
പ്രതിഷേധത്തെ തുടർന്ന് കനത്ത് സുരക്ഷയാണ് പൊലീസ് ഉറപ്പുവരുത്തിയത്. ചെറിയ കുട്ടികളും വയോധികരുമടക്കം പ്രതിഷേധത്തിൽ എത്തിച്ചേർന്നത്. പ്രതിഷേധിക്കണമെങ്കിൽ സർക്കാർ അനുവദിച്ചിട്ടുള്ള ജന്ദർമന്ദറിൽ പോകണമെന്നാണ് പ്രതിഷേധക്കാരോടുള്ള പൊലീസിന്റെ നിലപാട്.
എങ്കിലും, പൊലീസിന്റെ പ്രതിരോധം മറികടന്നുകൊണ്ട് നിരവധിപേരാണ് ഇന്ത്യാഗേറ്റിന്റെ മുമ്പിൽ തടിച്ചുകൂടിയിട്ടുള്ളത്. എല്ലാ വർഷവും ഇത്തരത്തിൽ വായുമലിനീകരണം ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കാറുള്ളത്.