ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം: ഇന്ന് വീണ്ടും 'ക്ലൗഡ് സീഡിംഗ്' നടത്തിയേക്കും | Air pollution

കഴിഞ്ഞ ദിവസം സർക്കാർ നടത്തിയ ക്ലൗഡ് സീഡിംഗ് പ്രതീക്ഷിച്ച ഫലം നൽകിയിരുന്നില്ല
Air pollution in Delhi worsens, Cloud seeding may be done again today
Published on

ന്യൂഡൽഹി : തലസ്ഥാന നഗരിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമായി. ഇന്ന് (വ്യാഴാഴ്ച) രേഖപ്പെടുത്തിയ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 352 ആണ്. മിക്ക പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 350-ന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.(Air pollution in Delhi worsens, Cloud seeding may be done again today)

ആനന്ദ് വിഹാർ, അക്ഷർധാം എന്നിവിടങ്ങളിൽ എ.ക്യു.ഐ. 400-ന് മുകളിലാണ്, ഇത് അതീവ ഗുരുതരമായ വിഭാഗത്തിൽപ്പെടുന്നു. മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വീണ്ടും ക്ലൗഡ് സീഡിംഗ് (കൃത്രിമ മഴ പെയ്യിക്കൽ) നടത്തിയേക്കും.

കഴിഞ്ഞ ദിവസം സർക്കാർ നടത്തിയ ക്ലൗഡ് സീഡിംഗ് പ്രതീക്ഷിച്ച ഫലം നൽകിയിരുന്നില്ല. ഡൽഹിയുടെ അന്തരീക്ഷത്തിലെ മേഘങ്ങൾക്ക് ഈർപ്പം കുറവായതാണ് ഈ തിരിച്ചടിക്ക് കാരണം.

എന്താണ് ക്ലൗഡ് സീഡിംഗ്?

മേഘങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി മഴയുടെ അളവ് കൂട്ടാനോ, അല്ലെങ്കിൽ കൃത്രിമമായി മഴ പെയ്യിക്കാനോ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതിയാണ് ക്ലൗഡ് സീഡിംഗ്. മഴ പെയ്യിക്കാനുള്ള മേഘങ്ങളുടെ സ്വാഭാവികമായ കഴിവിനെ 'ബൂസ്റ്റ്' ചെയ്യുക എന്നും ഇതിനെ പറയാം.

Related Stories

No stories found.
Times Kerala
timeskerala.com