ഡൽഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ 23 ഇടത്തും എയർ ക്വാളിറ്റി ഇൻഡക്സ് 400ന് മുകളിലാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ് (436). നഗരത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികൾ തുടരുകയാണ്.
വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 15 മുതൽ ഫെബ്രുവരി 15 വരെ മൂന്നു മാസത്തേക്കാണ് സമയമാറ്റം നടപ്പാക്കുന്നത്.എക്യുഐ 400ന് മുകളിൽ എത്തിയാൽ ആക്ഷൻ പ്ലാൻ മൂന്നാം ഘട്ടം നടപ്പിലാക്കും. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് എക്യുഐ 400 കടന്നത്. ഈ നില തുടർന്നാൽ ഈ മാസം തന്നെ അതീവ ഗുരുതര വിഭാഗത്തിലേക്ക് ഡൽഹി കടന്നേക്കും.