ഡൽഹി വിമാനത്താവളത്തിൽ എയർഇന്ത്യ സാറ്റ്‌സിന് കീഴിലുള്ള ബസിന് തീ പിടിച്ചു: ആളപായമില്ല | Air India

എയർഇന്ത്യ വിമാനത്തിൽ നിന്ന് മീറ്ററുകൾ മാത്രം അകലെയാണ് സംഭവം
ഡൽഹി വിമാനത്താവളത്തിൽ എയർഇന്ത്യ സാറ്റ്‌സിന് കീഴിലുള്ള ബസിന് തീ പിടിച്ചു: ആളപായമില്ല | Air India
Published on

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ (T3) ബസിന് തീപ്പിടിച്ചു. എയർഇന്ത്യ വിമാനത്തിൽ നിന്ന് മീറ്ററുകൾ മാത്രം അകലെ വെച്ചാണ് തീപ്പിടിത്തമുണ്ടായത്.(Air India SATS bus catches fire at Delhi airport)

ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബസിൽനിന്ന് തീ ഉയരുകയും പിന്നാലെ ആളിക്കത്തുകയും ചെയ്തു. സംഭവസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് വിവരം. അതിനാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവരം ലഭിച്ച ഉടൻതന്നെ വിമാനത്താവളത്തിലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഗ്രൗണ്ട് സർവീസ് കൈകാര്യം ചെയ്യുന്ന 'എയർഇന്ത്യ സാറ്റ്‌സിന്' (Air India SATS) കീഴിലുള്ള ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് ഡൽഹി വിമാനത്താവള അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ബസ് കത്തുന്നതിൻ്റെയും രക്ഷാപ്രവർത്തകർ തീയണക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com