
അഹമ്മദാബാദ് : ദുരന്തത്തിൽപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എഎഐബി) വെള്ളിയാഴ്ച ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്.ബ്ലാക്ക് ബോക്‌സില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള അന്വേഷണം നടക്കുക.
അതേ സമയം, അവശിഷ്ടങ്ങളിൽ നിന്ന് ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡിവിആർ) കണ്ടെടുത്തു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് (എടിഎസ്) കണ്ടെത്തിയത്.വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും.
ബോയിങ് 787-8 വിമാനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ആലോചനകൾ നടത്തുന്നു. സുരക്ഷാ അവലോകനങ്ങളുടെ ഭാഗമായി വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചേക്കുമെന്നാണ് വിവരം.രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വിമാന ദുരന്തത്തില്‍ 294 പേര്‍ മരണപ്പെട്ടത്.