ബാംഗ്ലൂർ: ഗുജറാത്തിലെ സൂറത്തിലേക്കുള്ള വിമാനത്തിൽ ഭീഷണി മുഴക്കിയ ഡോക്ടറെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി(Air India). എയർഇന്ത്യ വിമാനം തകർക്കുമെന്നാണിയാൾ ഭീഷണി മുഴക്കിയത്.
സംഭവത്തിൽ യെലഹങ്ക സ്വദേശി ഡോ.വ്യാസ് ഹീരൽ മോഹൻഭായി(36)യ്‌ക്കെതിരെ കേസെടുത്തതായാണ് വിവരം. ഇയാൾ എയർഹോസ്റ്റസിനോട് മോശമായി പെരുമാറി. തുടർന്നുണ്ടായ തർക്കത്തിലാണ് വിമാനം തകർക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കിയത്.