ഡല്‍ഹി: ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല.
ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്‌സീലിയറി പവര്‍ യൂണിറ്റി (എപിയു)ലാണ് തീപ്പിടിത്തമുണ്ടായത്.
വിമാനം, ലാന്‍ഡ് ചെയ്ത് ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെ തീപിടുത്തം ഉണ്ടായത്. ഇതേ തുടർന്ന് എപിയു തനിയേ പ്രവര്‍ത്തനം നിര്‍ത്തി.