എയർ ഇന്ത്യ വിമാനത്തിന് ഭോപ്പാലിൽ അടിയന്തര ലാൻഡിങ് : വിമാനത്തിൽ ഉണ്ടായിരുന്നത് 172 യാത്രക്കാർ | Air India

എയർ ഇന്ത്യ വിമാനത്തിന് ഭോപ്പാലിൽ അടിയന്തര ലാൻഡിങ് : വിമാനത്തിൽ ഉണ്ടായിരുന്നത് 172 യാത്രക്കാർ | Air India

കാർഗോ ഹോൾഡിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു
Published on

ഭോപ്പാൽ: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാലിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന 172 യാത്രക്കാരും സുരക്ഷിതരാണ്.(Air India flight makes emergency landing in Bhopal, There were 172 passengers on board)

രാജ് ഭോജ് വിമാനത്താവളത്തിലാണ് വിമാനം ലാൻഡിംഗ് ചെയ്തത്. AIC 2487 എന്ന എയർ ഇന്ത്യയുടെ A320 നിയോ (VT-EXO) വിമാനമാണ് നിലത്തിറക്കിയത്.

വിമാനത്തിന്റെ കാർഗോ ഹോൾഡിൽ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് എമർജൻസി ലാൻഡിംഗിന് അനുമതി നൽകിയതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം സുരക്ഷിതമായി ലാൻഡിംഗ് ചെയ്തു.

വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാർ സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. യാത്രക്കാരെ ഉടൻ തന്നെ ബെംഗളൂരുവിലേക്ക് എത്തിക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ എയർ ഇന്ത്യ ഒരുക്കുന്നുണ്ട്.

Times Kerala
timeskerala.com