ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് വിംഗ്‌സ് ഇന്ത്യ 2026-ലെ എയർലൈൻ വിഭാഗം പുരസ്‌കാരത്തിന് അർഹരായി. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി (FICCI), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായി ഹൈദരാബാദിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.(Air India Express shines in the aviation sector, Wins Wings India 2026 award)
യാത്രക്കാർക്ക് നൽകുന്ന ഗുണമേന്മയുള്ള സേവനങ്ങളും സൗകര്യങ്ങളും, കൂടുതൽ നഗരങ്ങളെയും രാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ സർവീസുകൾ, അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ ഉപയോഗം, വിമാനയാത്ര സുഗമമാക്കുന്നതിനായി നടപ്പിലാക്കിയ പുത്തൻ ആശയങ്ങൾ എന്നിവയാണ് ഇതിന് കാരണം.
ജനുവരി 28-ന് ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഈ നേട്ടം വിമാനക്കമ്പനിയുടെ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലാണ്.