
അഹമ്മദാബാദ്: എയർഇന്ത്യ ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദിൽ നിന്ന് സ്പെഷൽ ട്രെയിൻ സർവീസ് ഏർപ്പെടുത്തി വെസ്റ്റേൺ റെയിൽവേ. അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ട് സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക.യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയിൽവേയുടെ ഈ നടപടി.
ട്രെയിൻ നമ്പർ 09497 വ്യാഴാഴ്ച രാത്രി 11:45 ന് അഹമ്മദാബാദ് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:45 ന് ഡൽഹിൽ എത്തും. ട്രെയിൻ നമ്പർ 09498 വെള്ളിയാഴ്ച ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് തിരിച്ചും സർവീസ് നടത്തും.
അടുത്ത സ്പെഷൽ ട്രെയിൻ (ട്രെയിൻ നമ്പർ 09493) വ്യാഴാഴ്ച രാത്രി 11:55 ന് അഹമ്മദാബാദ് നിന്ന് മുംബൈ സെൻട്രലിലേക്ക് പുറപ്പെടും. ഇതേ ട്രെയിൻ വെള്ളിയാഴ്ച മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് മടങ്ങും.