വ്യോമദുരന്തം ; രാജ്യം മരിച്ചവരുടെ കുടുംബത്തിനൊപ്പമെന്ന് അമിത് ഷാ |Air india crash

മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്കായുള്ള സംവിധാനങ്ങൾ ഒരുക്കി
air india carsh
Published on

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.....

ദുരന്തത്തിൽ രാജ്യമാകെ ദുഃഖത്തിലാണുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി രക്ഷാപ്രവർത്തനം ഏകോപിപ്പിപ്പിക്കുന്നുണ്ട്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടുവെന്ന സന്തോഷവാർത്തയുണ്ട്.കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്കായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് .

ഗുജറാത്തിന് പുറത്തേക്ക് ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കേണ്ട സാഹചര്യമില്ല. താത്കാലികമായ സംവിധാനങ്ങൾ സജ്ജീകരിക്കുന്നു. രാജ്യം ഒന്നാകെ മരണപ്പെട്ട ആളുകളുടെ പ്രിയപ്പെട്ടവരോടൊപ്പം നിൽക്കുകയാണ്.ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മരണസംഖ്യ പ്രഖ്യാപിക്കും.വിമാനത്തിൽ 1,25,000 ലിറ്റർ ഇന്ധനം ഉണ്ടായിരുന്നു. ഉയർന്ന താപനില കാരണം ആരേയും രക്ഷിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ മൃതദേഹങ്ങൾ ഏതാണ്ട് കണ്ടെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com