
ഗുജറാത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ട്ടപെട്ടവരുടെ കുടുംബങ്ങളോട് എയർ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി(Ahmedabad plane crash). ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ ഓരോ കുടുംബത്തിനും രക്ഷപ്പെട്ട ആശ്വാസ് കുമാറിനും എയർ ഇന്ത്യ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ടാറ്റ സൺസ് ഇതിനകം വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് പുറമേയാണ് ഈ ഇടക്കാല സഹായം എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.
"എയർ ഇന്ത്യയിലെ ഞങ്ങൾക്ക് ഈ ദുരന്തത്തിൽ അതിയായ ദുഃഖമുണ്ട്. കുടുംബങ്ങൾക്കും, പ്രിയപ്പെട്ടവർക്കും, ദുരിതം ബാധിച്ച എല്ലാവർക്കുമൊപ്പം ഞങ്ങളുടെ ഹൃദയം നുറുങ്ങുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും സാധ്യമായ എല്ലാ വിധത്തിലും അവരോടൊപ്പം നിൽക്കുകയും ചെയ്യും. മരിച്ചവരുടെയും അതിജീവിച്ചവരുടെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകും." എയർലൈൻ വ്യക്തമാക്കി