ബാംഗ്ലൂർ: കർണാടകയിൽ ഇന്ത്യൻ വ്യോമസേന എഞ്ചിനീയർ ആത്മഹത്യ ചെയ്തു(suicide). പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിലെ ബഹുനില അപ്പാർട്ട്മെന്റിന്റെ 24-ാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് വ്യോമസേന എഞ്ചിനീയറായ ലോകേഷ് പവൻ കൃഷ്ണ(25) ആത്മഹത്യ ചെയ്തത്.
ഇയാൾ ഹലസുരു മിലിട്ടറി ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നും സഹോദരി ലക്ഷ്മിയുടെ വീട് സന്ദർശിക്കാൻ പോയ വേളയിലാണ് സംഭവം.
അപകടം നടന്നയുടൻ പവൻ കൃഷ്ണയെ നെലമംഗല പബ്ലിക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.