
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ എയർ കണ്ടീഷണറിന്റെ ഔട്ട്ഡോർ യൂണിറ്റിന് തീപിടിച്ചു(fire). അപകടത്തിൽ ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടു.
ശ്വാസ തടസ്സമുണ്ടായാണ് സച്ചിൻ കപൂർ, ഭാര്യ റിങ്കു, മകൾ സുജൻ എന്നിവർ കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ആര്യന്റെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം തീ പിടുത്തതിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല.