ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മരിച്ചുപോയ അദ്ദേഹത്തിന്റെ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്ന ഹൈക്കോടതി. ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചാണ് കോൺഗ്രസ് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്.
വിവേകാനന്ദ് സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി ബൈജന്ത്രിയാണ് ഉത്തരവിട്ടത്.വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ അമ്മ സ്വപ്നത്തിൽ വന്ന് വിമര്‍ശിക്കുന്നതായി ചിത്രീകരിക്കുന്ന വീഡിയോ ബിഹാര്‍ കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച തങ്ങളുടെ എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 10ന് ആയിരുന്നു സൈബറിടങ്ങളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.