അഹമ്മദാബാദ് വിമാനാപകടം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ്സ് ഫെഡറേഷൻ | Ahmedabad plane crash

ജൂൺ 12 നാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്.
Ahmedabad plane crash
Published on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ പൈലറ്റ്സ് ഫെഡറേഷൻ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതായി റിപ്പോർട്ട്(Ahmedabad plane crash). അന്വേഷണത്തിനായി ഒരു കോർട്ട് ഓഫ് എൻക്വയറി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ഔദ്യോഗികമായി കത്തെഴുതിയെന്നാണ് വിവരം.

നിലവിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ സുതാര്യതയില്ലെന്ന് ചൂണ്ടി കാട്ടിയാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ജൂൺ 12 നാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com