
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ എഎഐബി സമർപ്പിച്ച റിപ്പോർട്ടിൽ രൂക്ഷ വിമർശനം നടത്തി സുപ്രീം കോടതി(Ahmedabad plane crash). റിപ്പോർട്ട് വായിച്ച കോടതി "നിരുത്തരവാദപരം" എന്നാണ് വിശേഷിപ്പിച്ചത്.
വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കണ്ടെത്തലുകളിൽ "പൈലറ്റിന്റെ പിഴവ്" എന്ന വിവരണം "നിർഭാഗ്യകരമാണ്" എന്നും കോടതി പറഞ്ഞു.
ദുരന്തത്തെക്കുറിച്ച് സ്വതന്ത്രവും നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട ഹർജി പാരിഗണിച്ചാണ് കോടതി അഭിപ്രായ പ്രകടനം നടത്തിയത്. ഹർജിയിൽ കോടതി കേന്ദ്രത്തിനും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനും നോട്ടീസ് അയക്കുകയും ചെയ്തു.