അഹമ്മദാബാദ് : അഹമ്മദാബാദിൽ വിമാനം അപകടത്തിപ്പെട്ട സംഭവത്തിൽ അട്ടിമറി ശ്രമങ്ങളില്ലെന്ന് വ്യക്തമായി(Ahmedabad plane crash). കോക്‌പിറ്റ് ഓഡിയോയിൽ നിന്ന് ലഭ്യമായ പൈലറ്റിന്റെയും സഹ പൈലറ്റിനെയും സംഭാഷണവും റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെ കണ്ടെത്തിയ വിവരങ്ങളുമാണ് അട്ടിമറിയ്ക്കുള്ള ശ്രമങ്ങളെ തള്ളി കളഞ്ഞത്.
ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിന്നു. ടേക്ക് ഓഫിന് ശേഷമാണ് സ്വിച്ചുകൾ ഓഫായതെന്ന വസ്തുതയും വിമാനത്തിന്റെ ഫ്ലാപ്പ് സാധാരണ നിലയിൽ ആയിരുന്നു എന്നതും അപകട കാരണം വ്യക്തമാകുന്നുണ്ട്. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് വിവരങ്ങൾ വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് പുറത്തുവിട്ടത്.