
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകട കേസ് സുപ്രീം കോടതിയിൽ എത്തി(Ahmedabad plane crash). അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ച് സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷൻ എന്ന എൻജിഒയാണ് ഹർജി സമർപ്പിച്ചത്.
അന്വേഷണം തുടക്കം മുതൽ പക്ഷപാതപരമായിരുന്നുവെന്നും അന്വേഷണത്തെ സുതാര്യമല്ലെന്നും എൻജിഒ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് എൻജിഒ ആവശ്യപ്പെട്ടിരിക്കുന്നത്.