അഹമ്മദാബാദ് വിമാനാപകടം: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്ത് | Ahmedabad plane crash

ബിജെ മെഡിക്കല്‍ കോളേജിലെ പരിക്കേറ്റവരും മരിച്ചവരുമായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ ആണ് കത്ത് അയച്ചത്
Letter
Published on

അഹമ്മദാബാദ്: വിമാനാപകടത്തിൽ ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബിജെ മെഡിക്കല്‍ കോളേജിലെ പരിക്കേറ്റവരും മരിച്ചവരുമായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഐഎംഎ ഗുജറാത്ത് സംസ്ഥാന ഘടകമാണ് ടാറ്റ ഗ്രൂപ്പിന് കത്തയച്ചത്.

അതേസമയം, അപകടം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സമിതി റിപ്പോർട്ട് സമർപ്പിക്കും.. വ്യോമ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതല യോഗം ചേരും. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് അഹമ്മദാബാദിലെത്തും. അപകടത്തിൽ ഇതുവരെ 270- പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മലയാളി രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ നൽകി.

Related Stories

No stories found.
Times Kerala
timeskerala.com