അഹമ്മദാബാദ് വിമാനാപകടം: എഫ്‌.ഡി.ആർ, സി.വി.ആർ ബോക്സുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്; വിശദ പരിശോധന തുടരുന്നു" - സർക്കാർ | Ahmedabad plane crash

ഫോറൻസിക് ഡാറ്റ വേർതിരിച്ചെടുക്കുന്നതിനായി എഫ്‌.ഡി.ആറും സി.വി.ആറും അമേരിക്കയിലേക്ക് അയച്ചേക്കുമെന്ന് കഴിഞ്ഞ ആഴ്ച സർക്കാർ പറഞ്ഞു.
Ahmedabad plane crash
Published on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിലെ വിമാനം അപകടപ്പെട്ട സംഭവത്തിൽ കണ്ടെടുത്ത ബ്ലാക്ക് ബോക്സുകളിൽ നിന്നുള്ള വിവരങ്ങൾ വിജയകരമായി ഡൗൺലോഡ് ചെയ്ത് എടുത്തെന്ന് സർക്കാർ അറിയിച്ചു(Ahmedabad plane crash). അപകടത്തിൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്‌.ഡി.ആർ), കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ) എന്നീ ബ്ലാക്ക് ബോക്‌സുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

ഇവ രണ്ടും വിശദമായി പരിശോധന നടത്തി വരികയാണെന്നും ഉദോഗസ്ഥർ വ്യക്തമാക്കി. അതേസമയം ഫോറൻസിക് ഡാറ്റ വേർതിരിച്ചെടുക്കുന്നതിനായി എഫ്‌.ഡി.ആറും സി.വി.ആറും അമേരിക്കയിലേക്ക് അയച്ചേക്കുമെന്ന് കഴിഞ്ഞ ആഴ്ച സർക്കാർ പറഞ്ഞു. വിമാനം അപകടത്തിൽപെട്ട കാരണം കണ്ടെത്തിയാൽ അത് ഭാവിയിലെ വിമാന സുരക്ഷയ്ക്ക് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com