ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി ഡോക്ടർമാർ. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മരിച്ച എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സൗരവ് കുമാറും ഡോ. ധ്രുവ് ചൗഹാനും ആണ് വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹർജി നൽകിയത്.
വിവിധ ഭരണഘടനാ വ്യവസ്ഥകളും 2020 ലെ സുപ്രീം കോടതി വിധിയും അനുസരിച്ച്, ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹരായ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ സഹായം നല്‍കണമെന്നും ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.