അഹമ്മദാബാദ് വിമാനാപകടം: ഔപചാരിക അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി ക്യാപ്റ്റന്റെ പിതാവ്; നിലവിലെ അന്വേഷണം മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് പരമാർശം | Ahmedabad plane crash

അതേസമയം, ജൂൺ 12 നാണ് അഹമ്മദാബാദിൽ ലണ്ടൻ ഗാറ്റ്വിക്കിലേക്ക് സർവീസ് നടത്തിയിരുന്ന AI171 എന്ന ബോയിംഗ് 787-8 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണ് അപകടമുണ്ടായത്.
Ahmedabad plane crash
Published on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ ഔപചാരിക അന്വേഷണം ആവശ്യപ്പെട്ട് വിമാന ക്യാപ്റ്റന്റെ പിതാവ് കേന്ദ്രത്തിന് കത്തെഴുതി(Ahmedabad plane crash). വിരമിച്ച ഉദ്യോഗസ്ഥനും മരിച്ച പൈലറ്റിന്റെ പിതാവുമായ പുഷ്‌കരാജ് സബർവാൾ(91) ആണ് സിവിൽ ഏവിയേഷൻ സെക്രട്ടറിക്കും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടർ ജനറലിനും കത്തെഴുതിയത്.

നിലവിലുള്ള അന്വേഷണം മകന്റെ മരണാനന്തര പ്രശസ്തിയെയും സ്വന്തം മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് ഔപചാരിക അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കത്തിലെ പരാമർശം.

അതേസമയം, ജൂൺ 12 നാണ് അഹമ്മദാബാദിൽ ലണ്ടൻ ഗാറ്റ്വിക്കിലേക്ക് സർവീസ് നടത്തിയിരുന്ന AI171 എന്ന ബോയിംഗ് 787-8 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണ് അപകടമുണ്ടായത്. അപകടത്തിൽ 241 പേർ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com