ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച യു.കെ സ്വദേശികളുടെ മൃതദേഹങ്ങൾ കുടുംബങ്ങളുടെ ഡിഎൻഎയുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം(Ahmedabad plane crash). എല്ലാ മൃതദേഹങ്ങളും കൈകാര്യം ചെയ്തത് അങ്ങേയറ്റം പ്രൊഫഷണലിസത്തോടെയാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
മാത്രമല്ല; വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് യു.കെ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുകയാണെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
യു.കെയിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾക്ക് തെറ്റായ മൃതദേഹങ്ങൾ ലഭിച്ചെന്ന് ബ്രിട്ടീഷ് കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജെയിംസ് ഹീലിയ ഇന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്.