dj party

അഹമ്മദാബാദ് വിമാനാപകടം; ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ട് AISATS

ദൃശ്യങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ഉടനീളം പ്രതിഷേധം ഉയർന്നിരുന്നു.
Published on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ദിവസങ്ങൾക്കകം എയർ ഇന്ത്യയുടെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഡി.ജെ പാർട്ടി നടത്തിയിരുന്നു(Ahmedabad plane crash). ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ AISATS തങ്ങളുടെ 4 മുതിർന്ന ജീവനക്കാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ഉറച്ച അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ജൂൺ 12 ന് ലണ്ടനിലേക്ക് പോകുകയായിരുന്ന ബോയിംഗ് ഡ്രീംലൈനർ വിമാന അപകടത്തിൽ വിമാനത്തിന് ഉള്ളിലുണ്ടായിരുന്ന 242 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ പങ്കെടുത്ത ഡി.ജെ പാർട്ടി നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ഉടനീളം പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിട്ടത്.

Times Kerala
timeskerala.com