അഹമ്മദാബാദ് : അഹമ്മദാബാദിൽ വിമാനം അപകടത്തിപ്പെട്ട സംഭവം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് ഉണ്ടായതാണെന്ന് കണ്ടെത്തൽ(Ahmedabad plane crash). സ്വിച്ച് ഓഫ് ആയതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിന്നു. ടേക്ക് ഓഫിന് ശേഷമാണ് സ്വിച്ചുകൾ ഓഫായത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ചോദിക്കുന്ന പൈലറ്റിന്റെ ശബ്‍ദവും ഓഫ് ചെയ്തില്ലെന്ന സഹ പൈലറ്റിന്റെ ശബ്‍ദവും കോക്‌പിറ്റ് ഓഡിയോയിൽ റെക്കോർഡ് ആയിട്ടുണ്ട്.
വിമാനത്തിന്റെ ഫ്ലാപ്പും സാധാരണ നിലയിൽ ആയിരുന്നു. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയത്. വിമാനം പറന്ന് 32 സെക്കന്റ് നേരത്തിനുള്ളിലെ എല്ലാ വിവരങ്ങളും ലഭ്യമായതായി വാള്‍ സ്ട്രീറ്റ് ജേര്‍ണലിൽ പറയുന്നു. അട്ടിമറിക്കുള്ള തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ ആയില്ലെന്നും വിമാനം പക്ഷിയെ ഇടിച്ചിട്ടില്ലെന്നും കാലാവസ്ഥ പ്രതികൂലം ആയിരുന്നില്ലെന്നും ഇതോടെ വ്യക്തമായതായി ജേണൽ സൂചിപ്പിക്കുന്നു.