
അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായ AI171 അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്തത് 300-ലധികം സൈനികർ(Ahmedabad plane crash).
അപകടത്തെ തുടർന്ന് അഹമ്മദാബാദിലെ മിലിട്ടറി കന്റോൺമെന്റിൽ ഇന്ത്യൻ സൈന്യം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചാണ് രക്ത ശേഖരണം നടത്തിയത്. നഗരത്തിലെ അടിയന്തര പ്രതികരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് പ്രവർത്തിച്ചത്. ഇതിൽ 300 ഓളം സൈനികർ സ്വമേധയാ രക്തം ദാനം ചെയ്യാൻ മുന്നോട്ട് വരികയായിരുന്നു എന്ന് സാനിയാ വക്താവ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1:38 നാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം ഉണ്ടായത്. ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം 30 സെക്കന്റിനകം അടുത്തുള്ള ഹോസ്റ്റലിൽ ഇടിച്ചിറങ്ങുകയായിരുന്നു.