ന്യൂഡൽഹി: യു.കെയിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾക്ക് തെറ്റായ മൃതദേഹങ്ങൾ ലഭിച്ചെന്ന് പരാതി(Ahmedabad plane crash). ബ്രിട്ടീഷ് കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജെയിംസ് ഹീലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങളിൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ രണ്ടിലധികം പെട്ടികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ നിന്നയച്ച മൃതദേഹാവശിഷ്ടങ്ങളും കുടുംബങ്ങളുടെ ഡിഎൻഎയുമായി പൊരുത്തപ്പെടാത്ത സാഹചര്യമാണുള്ളത്.
അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട വിമാനം പറന്നുയർന്നണ് നിമിഷങ്ങൾക്കകം അപകടത്തിൽപെട്ടിരുന്നു. വിമാനത്തിൽ 242 യാത്രക്കാരിൽ 241 പേർക്കും ജീവൻ നഷ്ടമായി. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് കണ്ടെത്തിയത്. ഇവ ഡി.എൻ.എ പരിശോധന നടത്തിയാണ് അവരുടെ സ്വദേശങ്ങളിലേക്ക് അയച്ചത്.