
മുംബൈ: വോർലിയിലെ സിദ്ധാർത്ഥ് നഗറിൽ ഭാര്യയ്ക്ക് നേരെ നിറയൊഴിച്ച് ഭർത്താവ്(shooting). ശേഷം ഇയാളും നിറയൊഴിച്ച് മരിച്ചതായാണ് വിവരം. ഇവരുടെ വീട്ടിൽ നിന്നും തർക്കവും ശേഷം വെടിയൊച്ചയും കേട്ടതിനെ തുടർന്ന് പ്രദേശവാസികൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മരിച്ച ദമ്പതികൾ നമ്പേല്ലി കുടുംബത്തിൽ പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ നിറയൊഴിക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി. ഇവർക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നത് വ്യക്തമല്ല. അതേസമയം, ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസും അറിയിച്ചു.