
ഹിസാർ: ഹിസാറിലെ അഗ്രോഹയിൽ നേപ്പാൾ സ്വദേശിയായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകളുമായി ഓടി രക്ഷപ്പെട്ടു(murder). മായാ ദേവിയെ (35) തലയ്ക്ക് ഗുരുതര പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ഇവരുടെ ഭർത്താവായ മോഹൻ എന്നയാളെ പോലീസ് അന്വേഷിച്ചു വരികയാണ്. ഇരുവരും ജയ്വീർ എന്നയാളുടെ കോഴി ഫാമിൽ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ, എന്നും മദ്യപിച്ച് എത്തുന്ന മോഹൻ ഭാര്യയെ പതിവായി ഉപദ്രവിക്കാറുണ്ടെന്നാണ് ജയ്വീർ പറയുന്നത്. ജയ്വീറിന്റെ മോട്ടോർ സൈക്കിളിലാണ് മകളെയും കൂട്ടി മോഹൻ ഒളുവിൽ പോയതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.