

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി എം.എൽ.എ കൂടിയായ ഭാര്യ റിവാബയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇരുവരുടെയും അംഗത്വ കാർഡിന്റെ ചിത്രം റിവാബ പങ്കുവെച്ചു. സെപ്തംബർ രണ്ടിന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടക്കമിട്ട അംഗത്വ കാമ്പയിന്റെ ഭാഗമായാണ് ജദേജയുടെ ബി.ജെ.പി പ്രവേശനം. 'ഞാൻ എൻ്റെ വീട്ടിൽ നിന്നാണ് മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചത്' എന്നായിരുന്നു റിവാബയുടെ പ്രതികരണം.