
മുംബൈ: ബോംബെ ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി(bomb threat). ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി ജഡ്ജിമാർ, അഭിഭാഷകർ, ജീവനക്കാർ, സന്ദർശകർ എന്നിവരോട് ഉടൻ തന്നെ സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടു.
ഡൽഹി ഹൈക്കോടതിയിൽ സമാനമായ ബോംബ് ഭീഷണി മെയിൽ എത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ബോംബെ ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണിയുണ്ടായത്. അതേസമയം, ബോംബ് സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.